2020 മേയ് 26
ഉയിർപ്പുകാലം ഏഴാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ഫിലിപ്പ് നേരി, വൈദികൻ—ഓർമ്മ

ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: “പിതാവേ, സമയം വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് അങ്ങയുടെ പുത്രനെ മഹത്വപ്പെടുത്തണമേ.” യോഹന്നാൻ 17:1
പുത്രനെ മഹത്വപ്പെടുത്തുന്നത് പിതാവിന്റെ പ്രവൃത്തിയാണ്; എന്നാൽ നാമെല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രവൃത്തികൂടിയാണത്!
ഒന്നാമതായി, ഈശോ പറയുന്ന “സമയം” അവിടുത്തെ കുരിശുമരണത്തിന്റെ സമയമാണെന്ന് നാം തിരിച്ചറിയണം. ഒറ്റനോട്ടത്തിൽ ഇത് ദുഃഖകരമായ ഒരു നിമിഷമായി തോന്നിയേക്കാം. എന്നാൽ ദൈവിക കാഴ്ചപ്പാടിൽ ഈശോ അതിനെ തന്റെ മഹത്വത്തിന്റെ സമയമായി കാണുന്നു. പിതാവിന്റെ തിരുഹിതം പൂർണ്ണമായി നിറവേറ്റിയതിനാൽ സ്വർഗസ്ഥനായ പിതാവ് അവിടുത്തെ മഹത്വപ്പെടുത്തുന്ന സമയമാണത്. ലോകത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് തന്റെ മരണത്തെ പൂർണ്ണമായി സ്വീകരിച്ചു.
നമ്മുടെ മാനുഷിക കാഴ്ചപ്പാടിൽനിന്നും നാം ഇതിനെ കാണണം. നമ്മുടെ അനുദിന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഈ “സമയം” നമുക്ക് നിരന്തരം സ്വീകരിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും കഴിയുന്ന ഒന്നാണെന്ന് നാം മനസ്സിലാക്കണം. ഈശോയുടെ “സമയം” നാം നിരന്തരം ജീവിക്കേണ്ട ഒന്നാണ്. എങ്ങനെ? നമ്മുടെ ജീവിതത്തിലെ കുരിശിനെ നിരന്തരം സ്വീകരിച്ചുകൊണ്ട്; അങ്ങനെ ഈ കുരിശും മഹത്വീകരണത്തിന്റെ ഒരു നിമിഷമായിത്തീരും. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കുരിശുകൾക്ക് ദൈവികമായൊരു മാനം കൈവരുന്നു; അവ ദൈവികമാക്കപ്പെട്ട് ദൈവകൃപയുടെ ഉറവിടമായിത്തീരുന്നു.
നാം സഹിക്കുന്ന ഓരോ പീഡയും നാം വഹിക്കുന്ന ഓരോ കുരിശും ക്രിസ്തുവിന്റെ കുരിശിനെ വെളിപ്പെടുത്താനുള്ള അവസരമാണെന്നതാണ് സുവിശേഷത്തിന്റെ സൗന്ദര്യം. അവിടുത്തെ പീഡയും മരണവും നമ്മുടെ ജീവിതത്തിൽ ജീവിച്ചുകൊണ്ട് അവിടുത്തെ നിരന്തരം മഹത്വപ്പെടുത്താൻ അവിടുന്ന് നമ്മെ വിളിക്കുന്നു.
ഇന്ന് നിങ്ങൾ സഹിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ അവിടുത്തെ അനുവദിക്കുന്നെങ്കിൽ, ക്രിസ്തുവിൽ ആ ക്ലേശങ്ങൾക്ക് അവിടുത്തെ രക്ഷാകരമായ സ്നേഹത്തിൽ പങ്കുചേരാനാകുമെന്ന് അറിയുക.
ഈശോയേ, എന്റെ കുരിശും എന്റെ ക്ലേശങ്ങളും ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങ് ദൈവമാണ്; എല്ലാറ്റിനെയും മഹത്വമായി രൂപാന്തരപ്പെടുത്താൻ അങ്ങേയ്ക്കു കഴിയും. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്ന പ്രാർത്ഥന
അഞ്ചാം ദിവസം – മേയ് 26, ചൊവ്വാഴ്ച
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഫിലിപ്പ് നേരി, വൈദികൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




