2022 മാർച്ച് 24
നോമ്പുകാലം മൂന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യേശു ഊമനായ ഒരു പിശാചിനെ പുറത്താക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ഊമനായ മനുഷ്യൻ സംസാരിച്ചു; ജനക്കൂട്ടം വിസ്മയിച്ചു. ലൂക്കാ 11:14
ദൈവവചനം തുറന്നും സത്യസന്ധമായും വ്യക്തമായും പ്രഘോഷിക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നതെന്താണ്? സുവിശേഷം അത്യന്തം ആവശ്യമായിരിക്കുന്ന എത്രയോ പേരുണ്ട്. ജീവിതത്തിൽ ആശയക്കുഴപ്പത്തിലായി, കൂടുതൽ ആശയക്കുഴപ്പത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന തെറ്റായ വഴിയിലൂടെ നടന്നുപോകുന്ന എത്രയോ പേരുണ്ട്. അവർ ഈ വഴിയിലൂടെ പോകുമ്പോൾ നാം നിശ്ശബ്ദരായി തുടരുന്നു. എന്തുകൊണ്ട്?
ഒരു പിശാച് നിമിത്തം ഊമനായിത്തീർന്ന ഒരു മനുഷ്യനെക്കുറിച്ചാണ് മുകളിലെ സുവിശേഷഭാഗം പറയുന്നത്. യേശു ഈ പിശാചിനെ പുറത്താക്കിയപ്പോൾ ഊമനായ മനുഷ്യൻ സംസാരിച്ചു; പലരും വിസ്മയിച്ചു. മിക്കവാറും ഈ പിശാച് അയാളെ പൂർണ്ണമായി ആവേശിച്ചിരിക്കാം; അയാൾ അനുഭവിച്ച പീഡനം സംസാരിക്കാനുള്ള കഴിവുപോലും ഇല്ലാതാക്കിയിരിക്കാം. ഈ പൈശാചിക സ്വാധീനത്തിൽനിന്ന് മോചിതനായപ്പോൾ അയാൾ സ്വതന്ത്രമായി സംസാരിച്ചു.
അതേ അളവിൽ പൈശാചിക സ്വാധീനം നാം അനുഭവിക്കുന്നില്ലെങ്കിലും, സമാനമായ ഊമാത്മാക്കൾ പലപ്പോഴും നമ്മെ തടസ്സപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ദൈവം അറിയിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം ഏറ്റവും ആവശ്യമായിരിക്കുന്നവരോട് സ്വതന്ത്രമായും ആത്മാർത്ഥമായും ഉടനടിയും സുവിശേഷം പ്രഘോഷിക്കാൻ നമുക്കു ഭയം തോന്നുന്നവിധത്തിൽ നമ്മെ സ്വാധീനിക്കാൻ ദുഷ്ടൻ പലപ്പോഴും ശ്രമിക്കുന്നു. നമ്മുടെ വിശ്വാസം മറ്റൊരാളുമായി പങ്കുവയ്ക്കാൻ അവസരം ലഭിക്കുമ്പോൾ, “ഊമാത്മാക്കൾ” പലപ്പോഴും നമ്മെ തടസ്സപ്പെടുത്തുകയോ ആശയക്കുഴപ്പത്തിലാക്കുകയോ ഒരുതരം ഭയത്താൽ നിറയ്ക്കുകയോ ചെയ്യാം. അവരുടെ അധികാരത്തിൽ പൂർണ്ണമായി അകപ്പെടുന്നത് അപൂർവമായിരിക്കാമെങ്കിലും, പലപ്പോഴും അവരുടെ സ്വാധീനവും തടസ്സങ്ങളും നാം അനുഭവിക്കുന്നുണ്ട്.
ഈ ദുഷ്ടാത്മാക്കൾ യാഥാർത്ഥ്യമാണെന്നതിനെക്കുറിച്ചും, അനേകർ കേൾക്കേണ്ട സത്യത്തിന്റെ സന്ദേശം സംസാരിക്കുന്നതിൽനിന്ന് നമ്മെ തടഞ്ഞ് നിശ്ശബ്ദരാക്കാനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. അവരുടെ സ്വാധീനത്തെ നാം ഭയപ്പെടേണ്ടതില്ല. ഇത്തരം എല്ലാ ആത്മാക്കളുടെയും മേൽ യേശുവിന് പൂർണ്ണമായ അധികാരമുണ്ട്; നാം അവിടുത്തെ അനുവദിച്ചാൽ, നമ്മുടെ മേലുള്ള അവരുടെ സ്വാധീനം ഇല്ലാതാക്കാൻ അവിടുന്ന് മടിക്കുകയില്ല. മറ്റുള്ളവർ അവിടുത്തെയും അവിടുത്തെ പരിപൂർണ്ണ സ്നേഹത്തെയും അറിയേണ്ടതിന്, തന്റെ സ്നേഹസന്ദേശം യാതൊരു മടിയും കൂടാതെ പ്രഘോഷിക്കാൻ നമ്മെ സ്വതന്ത്രരാക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. സത്യത്തിന്റെയും സ്നേഹത്തിന്റെയും അത്തരം ഒരു ഉപകരണമായി നിങ്ങളെ ഉപയോഗിക്കാൻ അവിടുത്തെ അനുവദിക്കുക.
ദൈവത്തിന്റെ നിത്യവചനമേ, ആവശ്യത്തിലായിരിക്കുന്നവരോട് അങ്ങയുടെ സ്നേഹവചനങ്ങൾ സംസാരിക്കാൻ അങ്ങ് എന്നെ വിളിക്കുമ്പോൾ ചില സമയങ്ങളിൽ ഞാൻ ഭയത്തിന് അടിപ്പെടുന്നു. എന്തു പറയണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി, സംസാരിക്കാൻ കഴിയാത്തവിധം ഞാൻ ഊമയാക്കപ്പെട്ടിരിക്കുന്നതുപോലെ എനിക്കു തോന്നുന്നു. പ്രിയ കർത്താവേ, അങ്ങയുടെ വചനത്തിന്റെ വിശുദ്ധമായ ഒരു ഉപകരണമാകാനും, അങ്ങയുടെ സത്യം ഏറെ ആവശ്യമായിരിക്കുന്നവരോട് ആത്മവിശ്വാസത്തോടെ അതു പ്രഘോഷിക്കാനും ദയവായി എന്നെ സ്വതന്ത്രനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
വിചിന്തനം ഇരുപത് – ദൈവത്തിന്റെ കുഞ്ഞാടിന്റെ നിഷ്കളങ്കത
(നോമ്പുകാലം മൂന്നാം ആഴ്ചയിലെ വ്യാഴം)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
നോമ്പുകാലത്തേക്കുള്ള മികച്ച രണ്ടു പുസ്തകങ്ങൾ:
നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ
കൂടുതൽ വിചിന്തനങ്ങളും കൂടുതൽ വിശദമായ ഉള്ളടക്കപ്പട്ടികയും ഉൾപ്പെടുത്തി നോമ്പുകാലം & ഉയിർപ്പുകാലം 2022-നായി പുതുക്കിയത്
നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ എന്നത് കത്തോലിക്കാ അനുദിന വിചിന്തന പരമ്പരയിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ്. അന്നന്നത്തെ സുവിശേഷത്തെക്കുറിച്ച് പ്രായോഗികവും വിശ്വാസത്തോടു വിശ്വസ്തവും നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതുമായ വിചിന്തനങ്ങൾ നൽകുന്ന ഈ ഭക്തിഗ്രന്ഥം അനുദിന ധ്യാനത്തിനും പ്രാർഥനയ്ക്കും മികച്ചൊരു സഹായിയാണ്. ഞായറാഴ്ചകളിലെ വർഷങ്ങൾ A, B & C, അനുദിന വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന എല്ലാ സുവിശേഷവായനകൾ, എല്ലാ തിരുനാളുകളും മഹോത്സവങ്ങളും എന്നിവ ഉൾപ്പെടെ, തിരഞ്ഞെടുക്കാവുന്ന ഓരോ സുവിശേഷഭാഗത്തിനും വിചിന്തനങ്ങൾ നൽകുന്നതിനാൽ ഏത് ആരാധനക്രമവർഷത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാലത്തും ഉയിർപ്പുകാലത്തും ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താൻ അനുവദിക്കൂ! ഇത് പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിലും ലഭ്യമാണ്!
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
തന്റെ പ്രിയപുത്രനു നേരിടേണ്ടിവന്ന കഠിനമായ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കാൻ ഈ അനുദിന ഭക്തിഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു. പരിപൂർണമായ വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടിയാണ് പരിശുദ്ധ മറിയം തന്റെ പുത്രന്റെ കുരിശിനെ അഭിമുഖീകരിച്ചത്. പുത്രന്റെ ജീവിതത്തിലുടനീളം അവനോടുള്ള അമ്മയുടെ വിശ്വസ്തത അചഞ്ചലമായിരുന്നു. നീണ്ട ആ മൂന്നു മണിക്കൂറുകളിൽ കുരിശിനു മുമ്പിൽ നിന്നപ്പോഴും ആ വിശ്വസ്തതയ്ക്ക് ഒരിക്കലും കുറവുണ്ടായില്ല.







