2020 ജനുവരി 2, വ്യാഴാഴ്ച
ക്രിസ്മസ് കാലത്തിലെ വാരദിനം
ഇന്നത്തെ വായനകൾ
മെത്രാന്മാരും വേദപാരംഗതരുമായ വിശുദ്ധ ബസേലിയോസ് മഹാനും നസിയാൻസസിലെ വിശുദ്ധ ഗ്രിഗറിയും—ഓർമ്മ

[യോഹന്നാൻ] പറഞ്ഞു: “ഞാൻ ‘കർത്താവിന്റെ വഴി നേരെയാക്കുവിൻ’ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ സ്വരമാണ്, ഏശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ.” യോഹന്നാൻ 1:23
സ്നാപകയോഹന്നാൻ ജീവിച്ചിരിക്കുന്നു! അതെ, തന്റെ നിത്യപ്രതിഫലം സ്വീകരിച്ചുകൊണ്ട് അദ്ദേഹം സ്വർഗത്തിൽ ജീവിച്ചിരിക്കുന്നു. എന്നാൽ മറ്റൊരു വിധത്തിലും അദ്ദേഹം ജീവിച്ചിരിക്കുന്നു. മാനസാന്തരപ്പെടാനും നമ്മുടെ ജീവിതത്തിൽ കർത്താവിനായി വഴിയൊരുക്കാനും നമ്മെ ആഹ്വാനം ചെയ്തുകൊണ്ട് തുടരുന്ന തന്റെ പ്രഘോഷണത്തിലൂടെ അദ്ദേഹം ജീവിച്ചിരിക്കുന്നു.
ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പ് എന്നതുപോലെതന്നെ ഇന്നും അദ്ദേഹത്തിന്റെ സന്ദേശം നമുക്കു പ്രസക്തമാണ്. ഈ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്, ക്രിസ്തുവിന്റെ ആസന്നമായ വരവിനായി വഴിയൊരുക്കാനാണ് അദ്ദേഹം പ്രസംഗിച്ചത്. മിശിഹാ ശാരീരികമായി നമ്മുടെ ലോകത്തിലേക്കു പ്രവേശിക്കാനും നമുക്കു നിത്യരക്ഷയുടെ ദാനം നൽകാനുമായി അദ്ദേഹം വഴിയൊരുക്കി. എന്നാൽ നാം കേൾക്കാൻ തയ്യാറാണെങ്കിൽ, വിശുദ്ധ യോഹന്നാൻ ഇന്നും കർത്താവിനായി വഴിയൊരുക്കിക്കൊണ്ടിരിക്കുന്നു.
വിശുദ്ധിയുടെ ജീവിതത്തിലേക്കുള്ള ആദ്യപടി “കർത്താവിന്റെ വഴി നേരെയാക്കുക” എന്നതാണെന്ന് യോഹന്നാനിൽനിന്നു നാം പഠിക്കുന്നു. നാം ഇത് എങ്ങനെയാണ് ചെയ്യുന്നത്? കർത്താവിന്റെ വഴി നാം എങ്ങനെ നേരെയാക്കും? ഈശോ നമ്മുടെ അടുക്കൽ വന്ന് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിനു തടസ്സമാകുന്ന പാപങ്ങളെ വിനയപൂർവം ഏറ്റുപറഞ്ഞുകൊണ്ടാണ് നാം അതു ചെയ്യുന്നത്.
ഇന്ന്, കഴിഞ്ഞുപോയ വർഷത്തെക്കുറിച്ചും വരാനിരിക്കുന്ന വർഷത്തെക്കുറിച്ചും വിചിന്തനം ചെയ്യുക. കഴിഞ്ഞകാലത്തിൽനിന്ന് നിങ്ങൾ വിട്ടുകളയേണ്ടത് എന്താണ്? വരാനിരിക്കുന്ന വർഷത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തിലാണ്? നിങ്ങളുടെ ഹൃദയത്തിലേക്കുള്ള ക്രിസ്തുവിന്റെ വരവിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു തിരിച്ചറിയാൻ വ്യക്തമായ ഒരു തീരുമാനം എടുക്കുക. വരാനിരിക്കുന്ന ഈ വർഷത്തിൽ നിങ്ങളെ കാത്തിരിക്കുന്ന പുതിയ ജീവിതം കണ്ടെത്താൻ നിങ്ങളെത്തന്നെ അനുവദിക്കുക.
കർത്താവേ, എന്നോടുള്ള പരിപൂർണ്ണ സ്നേഹത്താൽ അങ്ങ് ഈ ലോകത്തിലേക്കു വന്നു. എല്ലാ പാപങ്ങളിൽനിന്നും എന്നെ രക്ഷിക്കാനും എല്ലാ തിന്മകളിൽനിന്നും എന്നെ മോചിപ്പിക്കാനുമാണ് അങ്ങ് വന്നത്. കഴിഞ്ഞ വർഷം അങ്ങയിൽനിന്ന് എന്നെ അകറ്റിനിർത്തിയത് എന്താണെന്നു തിരിച്ചറിയാനും അത് അങ്ങേക്കു സമർപ്പിക്കാനും എന്നെ സഹായിക്കണമേ. എന്നെ കാത്തിരിക്കുന്നവയെക്കുറിച്ചും അങ്ങ് എന്നെ വിളിക്കുന്നവയെക്കുറിച്ചുമെല്ലാം പ്രത്യാശയും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ പരിപൂർണ്ണ തിരുഹിതം അനുസരിക്കാൻ കഴിയേണ്ടതിന്, സ്നാപകന്റെ വാക്കുകൾക്കു ചെവികൊടുത്ത് മുന്നിലുള്ള വഴി നേരെയാക്കാൻ എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ദൈവകരുണയോടൊപ്പമുള്ള 365 ദിവസത്തെ യാത്രയിൽ ഞങ്ങളോടു ചേരൂ!
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ: വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ ജനുവരി 1-ന് ഒന്നാം വിചിന്തനത്തോടെ ആരംഭിച്ചു. ഈ പുതുവർഷത്തിനായി ഒരുങ്ങുമ്പോൾ, വരാനിരിക്കുന്ന വർഷം മുഴുവൻ ദൈവത്തിന്റെ സമൃദ്ധമായ കരുണയെക്കുറിച്ച് അനുദിനം ധ്യാനിക്കാൻ ഞങ്ങളോടൊപ്പം ചേരുവാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു! താഴെപ്പറയുന്ന വഴികളിലൂടെ ഞങ്ങളോടൊപ്പം ചേരാൻ അവരെ ക്ഷണിക്കുക:
- ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ഇമെയിലുകൾക്കായി പേരുചേർക്കുക
- ഞങ്ങളുടെ കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
- ഞങ്ങളുടെ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക
- ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ മൃദുപുറം പതിപ്പായോ ഇ-പുസ്തകമായോ വാങ്ങുക
ഈ പുതുവർഷത്തിൽ ദൈവത്തിന്റെ സമൃദ്ധമായ കരുണ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കൂ!
ഇ-പുസ്തകമായും & മൃദുപുറം പതിപ്പായും ലഭ്യമാണ്





