മലയാളം

രക്തസാക്ഷിത്വത്തിന്റെ ഫലം

2025 ഡിസംബർ 26, വെള്ളിയാഴ്ച

പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ്—തിരുനാൾ
ക്രിസ്തുമസ് അഷ്ടദിനാഘോഷത്തിന്റെ രണ്ടാം ദിവസം, ഡിസംബർ 26

ഇന്നത്തെ വായനകൾ

ജൊവാന്നി ആന്ദ്രേയ ദെ ഫെറാറി, CC0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകയും തങ്ങളുടെ സിനഗോഗുകളിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. എന്നെപ്രതി നിങ്ങളെ നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും; അവർക്കും വിജാതീയർക്കും സാക്ഷ്യം നൽകുന്നതിനായിരിക്കും അത്.” മത്തായി 10:17–18

ഇന്നു നാം ആദരിക്കുന്ന, സഭയുടെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ രക്തസാക്ഷിത്വത്തിന്റെ സാരാംശം ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചതിന്റെ പിറ്റേന്ന്, നവജാതനായ രാജാവിനെ ആരാധിക്കുന്നതിന്റെ ഫലമായി നേരിടേണ്ടിവരുന്ന പീഡനത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് സഭ തന്റെ ജ്ഞാനത്തിൽ ധ്യാനിക്കുന്നു.

ജറുസലെമിലെ യഹൂദസമൂഹം വൈവിധ്യമാർന്നതായിരുന്നു. പരമ്പരാഗത ഹെബ്രായ യഹൂദരും ഗ്രീക്കോ-റോമൻ സംസ്കാരത്തിന്റെ സ്വാധീനത്തിലായിരുന്ന ഹെല്ലനിസ്റ്റ് യഹൂദരും അതിലുണ്ടായിരുന്നു. യഹൂദർ ക്രിസ്തുമതം സ്വീകരിക്കാൻ തുടങ്ങിയപ്പോൾ, വിശ്വാസികളുടെ ഐക്യമുള്ള ഒരു പുതിയ സമൂഹം രൂപംകൊണ്ടു. ഈ ഐക്യം ഉണ്ടായിരുന്നിട്ടും, പ്രത്യേകിച്ച് ദൈനംദിന അപ്പവിതരണത്തിൽ ഹെല്ലനിസ്റ്റ് വിധവകൾ അവഗണിക്കപ്പെട്ടപ്പോൾ, അസ്വാരസ്യങ്ങൾ ഉയർന്നു. ഇതിനു പരിഹാരമായി അപ്പസ്തോലന്മാർ ഏഴു ഡീക്കന്മാരെ നിയമിച്ചു. അവരിൽ ഒന്നാമൻ സ്തേഫാനോസായിരുന്നു; അദ്ദേഹംതന്നെ ഒരു ഹെല്ലനിസ്റ്റ് ആയിരുന്നിരിക്കാനാണ് സാധ്യത.

“വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ മനുഷ്യൻ” എന്നു വിശേഷിപ്പിക്കപ്പെട്ട സ്തേഫാനോസ് ജനങ്ങൾക്കിടയിൽ വലിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു. ഹെല്ലനിസ്റ്റ് യഹൂദർ അദ്ദേഹത്തെ എതിർത്തപ്പോൾ, ജ്ഞാനത്തോടും ധൈര്യത്തോടുംകൂടെ അദ്ദേഹം വിശ്വാസത്തെ പ്രതിരോധിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തെ വലിച്ചിഴച്ച് സാൻഹെദ്രീനു മുമ്പിൽ കൊണ്ടുവന്നു. വാക്ചാതുര്യം നിറഞ്ഞ അദ്ദേഹത്തിന്റെ പ്രതിവാദം എതിരാളികളെ കോപാകുലരാക്കി; ഒടുവിൽ അവർ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു. അവസാന നിമിഷങ്ങളിൽ സ്തേഫാനോസ് തന്റെ ആത്മാവിനെ യേശുവിന് സമർപ്പിക്കുകയും തന്നെ പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.

ആദ്യമൊക്കെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ദാരുണമായ ഒരു നഷ്ടമായി തോന്നി. അത് പീഡനത്തിന്റെ ഒരു തരംഗത്തിനു വഴിതെളിക്കുകയും ക്രൈസ്തവസമൂഹത്തെ യൂദയായിലെയും സമരിയായിലെയും നാട്ടിൻപുറങ്ങളിലാകെ ചിതറിക്കുകയും ചെയ്തു. എന്നാൽ ഈ ചിതറിപ്പോക്ക് ജറുസലെമിനു പുറത്തേക്കും സുവിശേഷം വ്യാപിക്കാൻ ഇടയാക്കി; അങ്ങനെ അനേകർ പുതുതായി വിശ്വാസം സ്വീകരിച്ചു. ദുരന്തമെന്നു തോന്നിയത് ആദിമസഭയുടെ വളർച്ചയ്ക്ക് ഉത്തേജകമായി മാറി.

വിശുദ്ധ സ്തേഫാനോസിനെ നാം ആദരിക്കുമ്പോൾ, തിന്മയിൽനിന്ന് കൂടുതൽ വലിയ നന്മ ഉളവാക്കാൻവേണ്ടി മാത്രമാണ് ദൈവം അതിനെ അനുവദിക്കുന്നത് എന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ സഹനമോ പീഡനമോ നേരിടുന്നുണ്ടെങ്കിൽ, ഇന്നത്തെ തിരുനാൾ നിങ്ങളിൽ പ്രത്യാശ ഉണർത്തട്ടെ. ദൈവത്തിന്റെ പദ്ധതിയിൽ വിശ്വസിക്കുക, ഭയത്തെ തള്ളിക്കളയുക, അവിടുത്തെ തിരുഹിതം സ്വീകരിക്കുക. ഓരോ കുരിശും തന്റെ മഹത്ത്വത്തിനായി ഉപയോഗിക്കാൻ അവിടുത്തേക്കു കഴിയുമെന്ന് അറിയുക.

വിശുദ്ധ സ്തേഫാനോസേ, കൃപയും ശക്തിയും നിറഞ്ഞ അങ്ങ് യേശുവിനും സുവിശേഷപ്രഘോഷണത്തിനും അഗാധമായി സമർപ്പിതനായിരുന്നു. അനേകം ആത്മാക്കളെ തന്നിലേക്ക് ആകർഷിച്ചുകൊണ്ട് തന്റെ രാജ്യം വളർത്താൻ ദൈവത്തിന് എന്നെ ഉപയോഗിക്കാനാകേണ്ടതിന്, അങ്ങയുടെ ധൈര്യവും വിശ്വാസവും എനിക്കും ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. വിശുദ്ധ സ്തേഫാനോസേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വർഷാവസാനത്തിൽ ഒരു സംഭാവന നൽകുന്ന കാര്യം പരിഗണിക്കാമോ?

ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധൻ – പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ്

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ക്രിസ്തു, പ്രത്യാശയുടെ ദീപം

ക്രിസ്മസ് പ്രാർഥന


കൂടുതൽ ക്രിസ്മസ് ധ്യാനചിന്തകൾ:

സമ്പൂർണ്ണ സമർപ്പണം

ആനന്ദത്താൽ കുതിച്ചുചാടിയതിന്റെ ഓർമ

കർത്താവിന്റെ എളിയ ദാസി

എല്ലാ കാര്യങ്ങളിലും വിശ്വസ്തത

ലോകം സ്വാഗതം ചെയ്യാത്തവൻ

വ്യാകുലതയുടെ വാൾ

പ്രവാസജീവിതം

പങ്കുവയ്ക്കപ്പെട്ട സഹനം

ഒരു അമ്മയുടെ ധ്യാനചിന്തകൾ


  Subscribe to our YouTube channel  
  to be notified about new content.