മലയാളം

എന്തു ഉപേക്ഷിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്?

മാർച്ച് 1, 2022
ആണ്ടുവട്ടകാലം എട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

പത്രോസ് യേശുവിനോടു പറയാൻ തുടങ്ങി: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു.” മർക്കോസ് 10:28

ചിലർ ഏറെ ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ആശ്രമജീവിതത്തിലേക്കോ കന്യാസ്ത്രീയായി മഠാന്തർവാസത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. ഇത്രയും സമ്പൂർണമായ സമർപ്പണത്തോടെ തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണം തേടുകയും അതനുസരിക്കുകയും ചെയ്യാൻ അവർ യഥാർഥത്തിൽ ഈ ലോകത്തിലുള്ളതെല്ലാം ഉപേക്ഷിക്കുന്നു.

എന്നാൽ, നാമെല്ലാവരും നമ്മുടേതായ സവിശേഷമായ രീതിയിൽ ക്രിസ്തുവിനെ അനുഗമിക്കാൻ “എല്ലാം” ഉപേക്ഷിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാം ഉപേക്ഷിക്കുക എന്നതിലൂടെ, ക്രിസ്തുവിന്റെ ദൈവികപദ്ധതിക്കനുസരിച്ച് അവിടുത്തെ സേവിക്കാനായി ജീവിതത്തിലെ നമ്മുടെ സ്വന്തം ഇച്ഛയും ഇഷ്ടങ്ങളും പൂർണമായി സമർപ്പിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പല രൂപങ്ങൾ കൈവരാം; എന്നാൽ, ആത്യന്തികമായി അത് എല്ലാം ഉപേക്ഷിക്കാനുള്ള വിളിയാണ്.

“എല്ലാം ഉപേക്ഷിക്കുക” എന്നത് ജീവിതത്തിലെ നമ്മുടെ സ്വാർഥമായ ആദർശങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സന്തോഷവാർത്ത. നമുക്കു സ്വപ്നം കാണാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിലും വളരെ മെച്ചപ്പെട്ടതാണ് ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന ജീവിതം എന്നത് അതിലും വലിയ സന്തോഷവാർത്തയാണ്. അതിനാൽ, നമ്മുടെ സ്വന്തം ഇച്ഛയ്ക്കും സ്വന്തം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനും “ഇല്ല” എന്നു പറയുമ്പോൾ, ദൈവത്തിന്റെ പരിപൂർണമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന് നാം യഥാർഥത്തിൽ “അതെ” എന്നു പറയുകയാണ്.

നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും അവിടുത്തെ തിരുവിഷ്ടം മാത്രം തേടാൻ നാം ആഗ്രഹിക്കാതിരിക്കുന്നതെന്തിന്? അവിടുത്തെ സേവിക്കാനും അവിടുത്തെ പരിപൂർണമായ പദ്ധതി നിറവേറ്റാനും നാം ആഗ്രഹിക്കാതിരിക്കുന്നതെന്തിന്? ഇത് നമ്മുടെ കുടുംബങ്ങളെ സേവിക്കുന്നതിന്റെ രൂപത്തിലാകാം. അതിനു മനസ്സു തോന്നാത്തപ്പോഴും അവർക്കായി നൽകുന്നതാകാം. സേവനത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പ്രവൃത്തികളിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്നതാകാം. ചിലരെ സംബന്ധിച്ചിടത്തോളം, കൂടുതൽ സമ്പൂർണമായ സമർപ്പണത്തോടെ അവിടുത്തെ തിരുവിഷ്ടം തേടാനായി ജീവിതത്തിലെ സാധാരണമായ എല്ലാ മമതാബന്ധങ്ങളും ഉപേക്ഷിക്കുന്നതാകാം. നിങ്ങളുടെ ജീവിതത്തിലെ പ്രത്യേക വിളി എന്തുതന്നെയായാലും, ദൈവത്തിന്റെ തിരുവിഷ്ടം സ്വീകരിക്കുന്നത് തീർച്ചയായും വിലപ്പെട്ടതാണ്.

ക്രിസ്തു നിങ്ങളോട് എന്തു ചോദിച്ചാലും അവിടുത്തോട് “അതെ” എന്നു പറയാൻ നിങ്ങൾ എത്രത്തോളം സന്നദ്ധരും മനസ്സുള്ളവരുമാണെന്ന് ഇന്ന് ചിന്തിക്കുക. അവിടുന്ന് ഇതുവരെ നിങ്ങൾക്കു വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യത്തിനുപോലും “അതെ” എന്നു പറയാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ഭാവിയിൽ എന്തുതന്നെ കാത്തിരുന്നാലും അതിനോട് ഇന്ന് “അതെ” എന്നു പറയുക; ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

എന്റെ വിശ്വസ്തനായ കർത്താവേ, ജീവിതത്തിൽ അങ്ങ് എന്നെ എന്തു ചെയ്യാൻ വിളിച്ചാലും എന്റെ ഉത്തരം “അതെ” എന്നാണ്. നിസ്വാർഥമായും പൂർണമായും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാരതയോടും സ്നേഹത്തോടുംകൂടെ ആ വിളിക്കനുസരിച്ച് ജീവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ: പത്രോസിന് ക്രിസ്തു നൽകിയ ദൗത്യം — റാഫേൽ വരച്ചത്, വിക്കിപീഡിയയിൽനിന്ന്


നോമ്പുകാലത്തേക്കുള്ള മികച്ച രണ്ടു പുസ്തകങ്ങൾ:

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ
കൂടുതൽ വിചിന്തനങ്ങളും കൂടുതൽ വിശദമായ ഉള്ളടക്കപ്പട്ടികയും ഉൾപ്പെടുത്തി നോമ്പുകാലം & ഉയിർപ്പുകാലം 2022-നായി പുതുക്കിയത്

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ എന്നത് കത്തോലിക്കാ അനുദിന വിചിന്തന പരമ്പരയിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ്. അന്നന്നത്തെ സുവിശേഷത്തെക്കുറിച്ച് പ്രായോഗികവും വിശ്വാസത്തോടു വിശ്വസ്തവും നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതുമായ വിചിന്തനങ്ങൾ നൽകുന്ന ഈ ഭക്തിഗ്രന്ഥം അനുദിന ധ്യാനത്തിനും പ്രാർഥനയ്ക്കും മികച്ചൊരു സഹായിയാണ്. ഞായറാഴ്ചകളിലെ വർഷങ്ങൾ A, B & C, അനുദിന വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന എല്ലാ സുവിശേഷവായനകൾ, എല്ലാ തിരുനാളുകളും മഹോത്സവങ്ങളും എന്നിവ ഉൾപ്പെടെ, തിരഞ്ഞെടുക്കാവുന്ന ഓരോ സുവിശേഷഭാഗത്തിനും വിചിന്തനങ്ങൾ നൽകുന്നതിനാൽ ഏത് ആരാധനക്രമവർഷത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാലത്തും ഉയിർപ്പുകാലത്തും ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താൻ അനുവദിക്കൂ!  ഇത് പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിലും ലഭ്യമാണ്!

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

തന്റെ പ്രിയപുത്രനു നേരിടേണ്ടിവന്ന കഠിനമായ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കാൻ ഈ അനുദിന ഭക്തിഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു. പരിപൂർണമായ വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടിയാണ് പരിശുദ്ധ മറിയം തന്റെ പുത്രന്റെ കുരിശിനെ അഭിമുഖീകരിച്ചത്. പുത്രന്റെ ജീവിതത്തിലുടനീളം അവനോടുള്ള അമ്മയുടെ വിശ്വസ്തത അചഞ്ചലമായിരുന്നു. നീണ്ട ആ മൂന്നു മണിക്കൂറുകളിൽ കുരിശിനു മുമ്പിൽ നിന്നപ്പോഴും ആ വിശ്വസ്തതയ്ക്ക് ഒരിക്കലും കുറവുണ്ടായില്ല.